📖 *വചന വിചിന്തനം* 📖
"ഞാന്‍ പോകാം എന്ന് അവന് പറഞ്ഞു; എങ്കിലും പോയില്ല" (മത്താ. 21:29)
നമ്മുടെ ജീവിതത്തിൽ ദൈവത്തിനും മനുഷ്യർക്കും നാം നൽകുന്ന വാക്കുകൾ പൂർത്തികരിക്കുവാൻ ഏതു ത്യാഗങ്ങളും സഹിക്കുവാൻ നാം തയ്യാറാകണം. ത്യാഗങ്ങൾ ഏറ്റെടുക്കാതെ വാക്കുകൾ പാലിക്കുവാൻ നമുക്ക് കഴിയില്ല. പാലിക്കുവാൻ സാധിക്കാത്ത വാക്കുകൾ നാം കൊടുക്കരുത്. നമ്മുടെ വാക്കുകളിൽ നാം വിശ്വസ്തരായിരിക്കുവാൻ പരിശ്രമിക്കുക. വാക്കുകൾ പാലിക്കുവാനുള്ള കൃപയ്ക്കായി നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 12)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം