📖 *വചന വിചിന്തനം* 📖
"എന്നാൽ, കാറ്റ് ആഞ്ഞടിക്കുന്നതു കണ്ട് അവന് ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന് നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്ഷിക്കണേ!" (മത്താ. 14:30)
തമ്പുരാനിൻ ദൃഷ്ടി പതിപ്പിച്ചു യാത്ര ചെയ്യുന്ന ഒരുവനും പരാജയപ്പെടുകയില്ല. എന്നാൽ ലൗകിക പ്രലോഭനങ്ങളിൽ അകപ്പെട്ടു നമ്മുടെ ദൃഷ്ടി തമ്പുരാനിൽ നിന്ന് അകലുമ്പോൾ നമ്മൾ പരാജയപ്പെടുന്നു. പ്രലോഭനങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ തളർന്നു പോകാതെ തമ്പുരാനിൽ വിശ്വാസമർപ്പിച്ച് അവനിൽ ദൃഷ്ടി ഉറപ്പിച്ച് യാത്ര ചെയ്യുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Jun 16)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ