📖 *വചന വിചിന്തനം* 📖
"എന്നാല്‍, ദൈവം തന്നെ സ്നേഹിക്കുന്നവനെ അംഗീകരിക്കുന്നു" (1 കോറി. 8:3)
മറ്റുള്ളവരിൽ നിന്നും അംഗീകാരവും പ്രശംസയും ലഭിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ നാം ആഗ്രഹിക്കേണ്ടതും നേടേണ്ടതുമായ അംഗീകാരം ദൈവത്തിൽ നിന്നാണ്. അത് ലഭിക്കണമെങ്കിൽ നാം ദൈവത്തെ സ്നേഹിക്കണം. ദൈവത്തെ ഹൃദയപൂർവ്വം സ്നേഹിക്കുന്നവരെ ദൈവം അംഗീകരിക്കുന്നു. മനുഷ്യരുടെ അംഗീകാരത്തിനല്ല ദൈവത്തിൽ നിന്നുള്ള അംഗീകാരം ലഭിക്കുവാൻ നമുക്ക് ആത്മാർത്ഥമായി പരിശ്രമിക്കാം പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Jun 17)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ