📖 *വചന വിചിന്തനം* 📖
"ചെറിയ കാര്യത്തില്‍ വിശ്വസ്തന് വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും" (ലൂക്കാ 16:10)
നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ എത്ര ചെറുതാണെങ്കിലും അവയിൽ വിശ്വസ്തരായിരിക്കുവാൻ ശ്രദ്ധിക്കാം. ചെറിയ കാര്യങ്ങളിൽ നാം എപ്രകാരം വിശ്വസ്തത പുലർത്തുന്നുവോ അവയെ അടിസ്ഥാനമാക്കി ദൈവം നമ്മെ വലിയ കാര്യങ്ങൾ ഏൽപ്പിക്കും. വിശുദ്ധർ തങ്ങളെ ഏൽപ്പിച്ച ചെറിയ കാര്യങ്ങൾ പോലും വളരെ വിശ്വസ്തതയോടെ ചെയ്തപ്പോൾ അവർ വിശുദ്ധരായി മാറി. നമ്മെ ഏൽപ്പിക്കുന്ന എത്ര ചെറിയ കാര്യമാണെങ്കിൽ പോലും അവ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ആത്മാർത്ഥതയോടെ പൂർത്തീകരിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 07)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം