📖 *വചന വിചിന്തനം* 📖
"സ്നേഹം അയല്ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല" (റോമാ 13:10)
മറ്റുള്ളവരെ നാം സ്നേഹിക്കേണ്ടതു നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടിയല്ല. മറിച്ച് ആത്മാർത്ഥമായി നാം സ്നേഹിക്കണം. ചിലപ്പോൾ വേദനിപ്പിക്കുന്ന പല അനുഭവങ്ങളും നമുക്ക് ലഭിച്ചേക്കാം. എങ്കിലും സ്നേഹത്തിന് ഒരു കുറവും സംഭവിക്കാതെ കൂടുതൽ ആത്മാർത്ഥമായി മറ്റുള്ളവരെ സ്നേഹിക്കുവാൻ നമുക്ക് സാധിക്കണം. ദൈവം നമ്മെ സ്നേഹിച്ചതു പോലെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമുക്കും പരസ്പരം സ്നേഹിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 06)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം