📖 *വചന വിചിന്തനം* 📖
"ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന് തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു (യാക്കോ. 4:4)
യഥാർത്ഥത്തിൽ ദൈവത്തെ സ്നേഹിക്കുന്ന വ്യക്തി എല്ലാവിധ ഭൗതിക സുഖങ്ങളിൽ നിന്നും അകന്നിരിക്കുന്നവനായിരിക്കും. പൂർണ്ണമായും ദൈവത്തെ സ്നേഹിക്കുന്നവന് ഒരിക്കലും ലോകത്തെ സ്നേഹിക്കുവാൻ സാധിക്കുകയില്ല. ദൈവത്തെ മറന്ന് നശ്വരമായ ഭൗതിക സുഖങ്ങളിൽ ജീവിക്കുന്നവൻ ദൈവത്തിന്റെ ശത്രുവാണ്. ലൗകിക സുഖങ്ങളെ അകറ്റി നിർത്തി ദൈവത്തിന്റെ സ്വന്തം മകനായി/ മകളായി ജീവിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 20)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം