📖 *വചന വിചിന്തനം* 📖
"ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല" (യോഹ. 8:50)
നമ്മുടെ ജീവിതത്തിൽ നാം അന്വേഷിക്കേണ്ടത് നമ്മുടെ മഹത്വമല്ല മറിച്ച് പിതാവായ ദൈവത്തിന്റെ മഹത്വമാണ്. ഈശോ തന്റെ ജീവിതത്തിൽ ദൈവത്തെയാണ് മഹത്വപ്പെടുത്തിയത്. നമ്മുടെ എല്ലാ പ്രയത്നങ്ങളും ദൈവമഹത്വത്തിനായി സമർപ്പിക്കുമ്പോൾ അവ സഫലമാകും. സ്വന്തം മഹത്വം അന്വേഷിക്കുന്നവന്റെ പ്രയത്നങ്ങൾ വിഫലമാകും. ദൈവഹിതം അനുസരികുവാനും അവന്റെ മഹത്വത്തിനായി പ്രവർത്തിക്കുവാനും നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 15)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം