📖 *വചന വിചിന്തനം* 📖
"വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക" (1 തിമോ. 6:12)
വിശ്വാസം സംരക്ഷിക്കുവാൻ നാം എല്ലാവിധ ത്യാഗങ്ങളും ഏറ്റെടുക്കുവാൻ തയ്യാറാകണം. വിശ്വാസ ജീവിതത്തിൽ ആഴത്തിൽ വേരൂന്നി വളർന്നാൽ മാത്രമേ നിത്യജീവൻ അവകാശമാക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ. അതോടൊപ്പം നമ്മുടെ വിശ്വാസം വെല്ലുവിളികൾ നേരിടുമ്പോൾ പ്രതിഷേധിക്കുവാനും ശബ്ദമുയർത്തുവാനും നമുക്ക് സാധിക്കണം. ഏതു സാഹചര്യത്തിലും വിശ്വാസത്തിനു വേണ്ടി നിലകൊള്ളുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 14)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം