📖 *വചന വിചിന്തനം* 📖
"അവന് പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചുചാടി ഈശോയുടെ അടുത്തെത്തി" (മര്‍ക്കോ. 10:50)
ജീവിതത്തിൽ യഥാർത്ഥ സന്തോഷം ലഭിക്കുവാൻ നാം നമ്മുടെ ഉള്ളിലെ പാപം നിറഞ്ഞ പഴയ മനുഷ്യനെ, ജീവിത ശൈലികളെ ഉപേക്ഷിച്ചു കൊണ്ട് ഈശോയുടെ സ്വരം ശ്രവിച്ചു മുന്നോട്ടു നീങ്ങുവാൻ പരിശ്രമിക്കണം. ഭൗതിക സുഖങ്ങൾക്കു പിന്നാലെ പോകാതെ ദൈവത്തിന്റെ അടുക്കലേയ്ക്കു ചെല്ലുവാൻ സാധിക്കണം. ദൈവസന്നിധിയാണ് യഥാർത്ഥ സന്തോഷത്തിന്റെ ഉറവിടം. പാപം നിറഞ്ഞ പഴയ ജീവിതം ഉപേക്ഷിച്ചു കൊണ്ട് ദൈവത്തിന്റെ സ്വരം ശ്രവിച്ച് പുതിയൊരു ജീവിതം പടുത്തുയർത്തുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 01)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചനവിചിന്തന൦